പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നഗരസഭയിൽ നടപ്പാക്കുന്ന ആയുർവേദ സ്പാ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ആർക് ആൻഡ് ഗ്യാസ് വെൽഡിംഗ്, മൾട്ടി കുസിൻ കുക്ക്, ഫാഷൻ ഡിസൈനിംഗ്, പ്ളസ് ടു യോഗ്യതയ്ക്കായുളള അക്കൗണ്ടിംഗ്, പ്ളസ് ടു, എെ.ടി.എെ യോഗ്യതയുളളവർക്കായി സി.എൻ.സി ഒാപ്പറേറ്റർ, ക്യു.സി ഇൻസ്പെക്ടർ, ഡിഗ്രി യോഗ്യതയുളളവർക്കായി എയർലൈൻ റിസർവേഷൻ ഏജന്റ് എന്നീ കോഴ്സുകൾക്ക് സൗജന്യ പരിശീലനത്തിനായി 18നും 35നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. പത്തനംതിട്ട നഗരസഭയിലെ സ്ഥിരതാമസക്കാരനായിരിക്കണം. ഡിസംബർ 10 അവസാന തീയതി. വിവരങ്ങൾക്ക്: 9526627305.