തിരുവല്ല: നഗരവും പരിസരവും ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ പ്ലോഗിങ്ങിലൂടെ മാലിന്യം ശേഖരിച്ചു തുടങ്ങി. വ്യായാമത്തിനൊപ്പം വ്യായാമം ചെയ്യുന്ന സ്ഥലവും വൃത്തിയാക്കുക എന്നതാണ് പ്പോഗിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. എൻ.സി.സി 15 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ സഞ്ജീവ് ബവേജ ഫ്‌ളാഗ് ഓഫ് ചെയ്തു. സുബേദാർ വിരേന്ദ്രസിങ്,ഹവിൽദാർ ജോൺസൺ,അസോസിയേറ്റ് എൻ.സി.സി ഓഫീസർ മെൻസി വർഗീസ് എന്നിവർ പങ്കെടുത്തു.കർമ്മ പരിപാടിയിൽ നൂറോളം കേഡറ്റുകൾ പങ്കെടുത്തു.