sukash

കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ പോക്‌സോ നിയമ പ്രകാരം അദ്ധ്യാപകനെ അറസ്​റ്റ് ചെയ്തു. കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ വെള്ളപ്പാറ സുരാസു വീട്ടിൽ സുകേഷ് (40) ആണ് കോന്നി പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2009 ലും മറ്റൊരു പീഡന കേസിൽ അറസ്റ്റിലായിട്ടുണ്ട്.