തിരുവല്ല: സേവാഭാരതി നെടുമ്പ്രം യൂണിറ്റും വൈദ്യരത്‌നം ഔഷധശാലയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണ ക്‌ളാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം സാം ഈപ്പൻ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗോപകുമാർ, ശ്രീദേവി സതീഷ് കുമാർ,ടി.എസ്.സന്ധ്യാമോൾ,കെ.സി.സുരേഷ് കുമാർ,ഡോ. പാർവതി ചന്ദ്രൻ,ഡോ.എസ്.ശ്രീദേവി,ദേവാമൃതംആയുർവേദ വനിതാ ക്ലിനിക് ഉദ്‌ഘാടനവും നടത്തി.ഡോ.സുചിത്ര വിശ്വൻ ബോധവത്ക്കരണ ക്‌ളാസും മെഡിക്കൽ ക്യാമ്പും നയിച്ചു.തുടർന്ന് സൗജന്യ ഔഷധസസ്യ വിതരണവും നടത്തി.