പത്തനംതിട്ട- ചക്കുളത്തുകാവ് ക്ഷേത്രട്രസ്റ്റും ജില്ലാശുചിത്വമിഷനുമായി ചേർന്ന് ഇത്തവണയും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് പൊങ്കാല നടത്തുകയെന്ന് ശുചിത്വ മിഷൻ ജില്ലാ കോ ​ ഓഡിനേറ്റർ അറിയിച്ചു.
പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കിയും മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച്, സംസ്‌കരിച്ചും ജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രകൃതിയോടിണങ്ങിയാണ് പൊങ്കാല നടത്തുക. പ്ലാസ്റ്റിക് കിറ്റുകൾ, കുപ്പിവെളളം, ഡിസ്‌പോസിബിൾ വസ്തുക്കൾ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം. പൊങ്കാലയിടുന്നവർ ജൈവ​അജൈവ മാലിന്യങ്ങൾ തരംതിരിച്ച് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ബിന്നുകളിൽ തന്നെ നിക്ഷേപിക്കണം.
കുടിവെളള വിതരണത്തിനായി പ്രകൃതി സൗഹൃദ തണ്ണീർപ്പന്തലുകൾ നിശ്ചിത അകലത്തിൽ ഉണ്ടായിരിക്കും.. പൊങ്കാലയ്ക്കുശേഷം ഇഷ്ടിക, ചാരം മറ്റ് മാലിന്യങ്ങൾ എന്നിവ ശേഖരിച്ച് മാറ്റുന്നതിനുളള ഒരുക്കങ്ങളും പൂർത്തിയായി.