കുന്നന്താനം: എസ്.എൻ.ഡി.പി യോഗം കുന്നന്താനം പൊയ്ക ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠ 14ന് നടക്കും. രാവിലെ 6ന് ഗുരുപൂജാ, പുഷ്‌പാഞ്‌ജലി തുടർന്ന് അഷ്ടദ്രവ്യ ഗണപതിഹോമം,സമൂഹപ്രാർത്ഥന,10.45 നും 11.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും ക്ഷേത്ര സ്ഥപതി മാവേലിക്കര പീതാംബരൻ ആചാരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ഷഡാധാര പ്രതിഷ്ഠ നടത്തും.