പത്തനംതിട്ട : കേരള ബാങ്ക് രൂപീകൃതമായതിന്റെ പത്തനംതിട്ട ജില്ലാതല ആഘോഷപരിപാടി നാളെ വനംവകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് നാലിന് നടക്കുന്ന പൊതുസമ്മേളനത്തിൽ വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യൂ ടി.തോമസ് , രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, അഡ്വ കെ.യു ജനീഷ്‌കുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി നൂഹ്, മുൻസിപ്പൽ ചെയർപേഴ്‌സൺ റോസ്‌ലിൻ സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും.