മല്ലപ്പള്ളി: കോഴഞ്ചേരി റോഡിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ആനിക്കാട് മന്നത്ത് പരേതനായ മനോഹരന്റെ മകൻ വിമൽകുമാറിനാണ് (അപ്പു-32) പരിക്കേറ്റത്. കോട്ടയം ഭാഗത്തേക്ക് തടികയറ്റി പോകുകയായിരുന്ന ലോറിയുടെ പിന്നിൽ വിമൽകുമാർ ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ജോർജ്ജ് മാത്തൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.