മല്ലപ്പള്ളി: സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് നാളെ രാവിലെ 9 മുതൽ വൈകിട്ട് 4വരെ മല്ലപ്പള്ളി സഹകരണ അസി.റെജിസ്ട്രാർ (ജനറൽ) ആഫീസിൽ നടക്കും. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ നിന്ന് എസ്.എൻ.ഡി.പി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എഴുമറ്റൂർ ഇടുവിനാംപൊയ്കയിൽ എസ്.രവീന്ദ്രനും മത്സര രംഗത്തുണ്ട്.