പത്തനംതിട്ട : പിൻസീറ്റ് യാത്രക്കാർക്കടക്കം ഹെൽമറ്റ് നിർബന്ധമാക്കിയെങ്കിലും മിക്കവരും ഇത് ഗൗരവമായെടുത്തിട്ടില്ല. ചിലർ പരിശോധനയിൽ പിടിക്കാതിരിക്കാൻ ക്ലിപ്പ് ചെയ്യാതെ വെറുതേ ഹെൽമറ്റ് ധരിക്കും. ഫലമോ, അപകടങ്ങളിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നവർ വർദ്ധിക്കുന്നു.

----------------------

"സീറ്റ് ബൽറ്റ് ഇടാതിരുന്നാൽ അപകടത്തിന്റെ വ്യാപ്തി കൂടും. ബോധവത്കരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ചിലർ ഇപ്പോഴും വിരുദ്ധമനോഭാവക്കാരാണ്. വലിയ ഏതോ കുറ്റം അടിച്ചേൽപ്പിക്കുന്നത് പോലെയാണ് പലരുടേയും പെരുമാറ്റം. ഹെൽമറ്റ് വയ്ക്കാത്തതിനാൽ കൈകാണിച്ചാൽ നിറുത്താതെ പോയവരും ഉണ്ട്. ഇവരുടെ നമ്പർ നോട്ട് ചെയ്ത് നോട്ടീസ് അയയ്ക്കുന്നുണ്ട്.

ആർ. രമണൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ

-------------------------

നിയനലംഘനം

ഈ മാസം 2 മുതൽ 7 വരെയുള്ള കണക്ക്

തിങ്കൾ

മുന്നിൽ ഹെൽമറ്റില്ലാതെ : 32

പിൻസീറ്റിൽ ഹെൽമറ്റില്ലാതെ : 6

പിഴ ഇൗടാക്കിയില്ല

ചൊവ്വ

മുന്നിൽ ഹെൽമറ്റില്ലാതെ: 11

പിൻസീറ്റിൽ ഹെൽമറ്റില്ലാതെ : 20

പിഴ : 18000

ബുധൻ

മുന്നിൽ ഹെൽമറ്റില്ലാതെ :12

പിൻസീറ്റിൽ ഹെൽമറ്റില്ലാതെ : 20

പിഴ : 20500

വ്യാഴം

മുന്നിൽ ഹെൽമറ്റില്ലാതെ:14

പിൻസീറ്റിൽ ഹെൽമറ്റില്ലാതെ : 27

പിഴ : 24000

വെള്ളി

മുന്നിൽ ഹെൽമറ്റില്ലാതെ:22

പിൻസീറ്റിൽ ഹെൽമറ്റില്ലാതെ : 19

പിഴ : 25500

ശനി

മുന്നിൽ ഹെൽമറ്റില്ലാതെ:14

പിൻസീറ്റിൽ ഹെൽമറ്റില്ലാതെ: 22

പിഴ : 21000