09-nadakam
തിരുവല്ല മാർത്തോമ്മ കോളേജ് എൻ സി സി യുടെ പ്ലാസ്റ്റിക്ക് വിമുകത സന്ദേശം ഉയർത്തി സംഘടിപ്പിച്ച തെരുവ് നാടകം

തിരുവല്ല: പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ കർമ്മ പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്ന തിരുവല്ല മാർത്തോമ്മ കോളേജ് എൻ.സി.സി.യുടെ പ്ലാസ്റ്റിക്ക് വിമുക്ത സന്ദേശം ഉയർത്തി തെരുവ് നാടകം സംഘടിപ്പിച്ചു. കുറ്റപ്പുഴ, തിരുവല്ല കെ. എസ്.ആർ.ടി.സി എന്നിവടങ്ങളിലാണ് എൻ.സി.സി കേഡറ്റ്‌സ് തെരുവ് നാടകം സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ സോ.ഐ.സി.കെ ജോൺ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി ശുചിത്വവാരാചരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് വരുന്നു.ഡിസംബർ 15 വരെ നീണ്ടു നിൽക്കുന്ന വാരാചരണത്തിന്റെ സമാപന യോഗത്തിൽ ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തിരുവല്ല മുൻസിപ്പാലിറ്റിക്ക് കൈമാറും.എൻ.സി.സി ഓഫീസർ ലെഫ്റ്റണന്റ് റെയിസൻ സാം രാജു,ഹവീൽദാർ വിനോദ് കെ.,വിനീത് വിശ്വനാഥ്, ടി.ജോ രാജൻ, ആകാശ് സി. വിഷ്ണു സുരേഷ് എന്നിവർ പ്രസംഗിച്ചു.