09-jayadev
'പ്രഥമം പ്രധാനം' ഫസ്റ്റ് എയ്ഡ് പരിശീലന പരിപാടി കാതോലിക്കേറ്റ് ഹയർ സെക്കഡറി സ്‌കൂളിൽ ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി ഐ പി എസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 120 ഹൈസ്‌കൂളുകളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിലെ കൗൺസിലർമാർക്കുള്ള 'പ്രഥമം പ്രധാനം' ഫസ്റ്റ് എയ്ഡ് പരിശീലന പരിപാടി കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ മോഹൻ ജെ.നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ സ്‌കൂളുകൾക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സുകളുടെ വിതരണോത്ഘാടനം ഫെഡറൽ ബാങ്ക് റീജിയണൽ വൈസ് പ്രസിഡന്റ് ജോസ് തോമസ് നിർവഹിച്ചു. ഇന്ത്യൻ റെഡ്‌ക്രോസ് സ്‌റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ടീം (എസ്.ഡി.ആർ.ടി) കോ-ഓർഡിനേറ്ററും ജില്ലാ വൈസ് ചെയർമാനും കൂടിയായ സുബിൻ വർഗീസ്,റെഡ് ക്രോസ് ജില്ലാ സെക്രട്ടറി രഞ്ജിത് കെ.പി.ജെ ആർ.സി ജില്ലാ പ്രസിഡന്റ് ശ്രീജ,ജില്ലാ കോ-ഓർഡിനേറ്റർ പ്രവീൺകുമാർ,കാതോലിക്കേറ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജെസി തോമസ് എന്നിവർ പ്രസംഗിച്ചു.