കൊടുമൺ : പുരോഗമന കലാസാഹിത്യസംഘം കൊടുമൺ ഏരിയാ സമ്മേളനം ഇന്ന് രണ്ടിന് കൊടുമൺ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അഡ്വ.യശോധരൻ മംഗലത്ത് നഗറിൽ നടക്കും. ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്യും. ആർ.രവീന്ദ്രൻ നായർ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഗോകുലേന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.ചെയർമാൻ എ.എൻ.സലിം,പി.രാജഗോപാലൻ നായർ,കോന്നിയൂർ ബാലചന്ദ്രൻ, രമേശ്വരിയമ്മ,രാജേശ്വരൻ,ബീനാപ്രഭ, ആർ.ബി.രാജീവ്കുമാർ,ബി.സതികുമാരി,അഡ്വ.സി.പ്രകാശ്, കുഞ്ഞന്നാമ്മകുഞ്ഞ്,അഡ്വ.മറിയാമ്മ തോമസ്,കൊടുമൺ ഗോപാലകൃഷ്ണൻ,സിജി മോഹനൻ എന്നിവർ പ്രസംഗിക്കും.അനൂപ് ഇടത്തിട്ട,എ.എസ്.ശ്രീകുമാർ,ഏഴംകുളം മോഹൻകുമാർ, കാശിനാഥൻ,അനന്ദു അടൂർ, രാമൻകുട്ടി നായർ പൂതങ്കര എന്നിവരെ യോഗത്തിൽ ആദരിക്കും.