പത്തനംതിട്ട : ആഞ്ഞിലിക്കുന്ന് കിഴക്കുപുറം കോട്ടമുക്ക് മലയാലപ്പുഴ റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.ജെ.എസ് മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ശബരിമല തീർത്ഥാടകർ നടന്നു പോകുന്ന പ്രധാന പാതയിൽ റോഡ് തകർന്നു കിടന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. തീർത്ഥാടന കേന്ദ്രമായ പൊന്നമ്പി പള്ളിയിൽ പോകുന്ന പ്രധാന വഴി കൂടിയാണിത്. കാൽനട യാത്രക്കാർക്കുപോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. യോഗം ബി.ഡി.ജെ.എസ് കോന്നി മണ്ഡലം പ്രസിഡന്റ് ജി.സോമനാഥ് ഉദ്ഘാടനം ചെയ്തു.ബി.ഡി.ജെ.എസ് മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുരേഷ് തരംഗിണി,ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് കൂടൽ നോബൽ കുമാർ ബി.വൈ.എസ് മണ്ഡലം സെക്രട്ടറി പ്രകാശ് കിഴക്കുപുറം സിജു മുളംതറ എന്നിവർ സംസാരിച്ചു.