09-bilevers
ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി പീഡിയാട്രിക്‌സ് വിഭാഗത്തിന്റെയും ഇന്ത്യൻ അസ്സോസ്സിയേഷൻ ഓഫ് പീഡിയാട്രിക്‌സ് പത്തനംതിട്ട ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഏകദിന ശില്പശാല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി പീഡിയാട്രിക്‌സ് വിഭാഗം മേധാവി പ്രൊഫ. ഡോ. വിജയകുമാർ ഉദ്ഘാടനം നിർ​വ​ഹി​ക്കുന്നു

തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി പീഡിയാട്രിക്‌സ് വിഭാഗത്തിന്റെയും ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്‌സ് പത്തനംതിട്ട ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പീഡിയാട്രിക്‌സ് ​ നിയോനേറ്റൽ ഐസിയുകളിലെ അണുബാധയും നിയന്ത്രണവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടന്നു. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി പീഡിയാട്രിക്‌സ് വിഭാഗം മേധാവി പ്രൊഫ.ഡോ.വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.പീഡിയാട്രിക്ക് കൺസൾട്ടന്റും ഐ.എ.പി പത്തനംതിട്ട ഘടകം സെക്രട്ടറിയുമായ ഡോ.ജിജോ ജോസഫ് ജോൺ ആശംസകൾ അർപ്പിച്ചു.ഡോ.എബി ഡാനി ( ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി പീഡിയാട്രിക്ക് ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ),ഡോ.കിരൺ ബലിഗ (കെ എം സി മംഗലാപുരം),ഡോ.വിഷ്ണു മോഹൻ (നാഷണൽ നിയോനേറ്റൽ ഫോറം സംസ്ഥാന സെക്രട്ടറി ) ഡോ.ബിനുകുട്ടൻ (ഐഎ പി,പത്തനംതിട്ട പ്രസിഡന്റ് ),ഡോ.നെൽബി ജോർജ് മാത്യു(നാഷണൽ നിയോനേറ്റൽ ഫോറം സംസ്ഥാന ട്രഷറർ ) എന്നിവർ ക്ലാസുകൾ നയിച്ചു . ശില്പശാലയിൽ പങ്കെടുത്ത പീഡിയാട്രീഷ്യന്മാരും ഇൻഫക്ഷൻ കൺട്രോൾ നഴ്‌സുമാരുമായ അൻപതിലധികം പേർ അടങ്ങിയ സദസ് ചർച്ചയിലും വിശകലന പരിപാടിയിലും സജീവമായി പങ്കെടുത്തു.