കോന്നി :കോന്നി മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി പത്തുകോടി അൻപതു ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ചിറ്റാർ ബസ് സ്റ്റാൻഡ് വയ്യാറ്റുപുഴ പുലയൻപാറ റോഡ് 1.20 കോടി,ഇളമണ്ണൂർ കല്ലുംകടവ് –(കെ.പി.റോഡ്) 5.7 5 കോടി, കല്ലേലി ഊട്ടുപാറ റോഡ് 3 കോടി,കാഞ്ഞിരപ്പറ കിഴക്കുപുറം 15 ലക്ഷം, വട്ടക്കുളഞ്ഞി വലഞ്ചുഴി ക്ഷേത്രം റോഡ് 20 ലക്ഷം,അതിരുങ്കൽ പുന്നമൂട് റോഡ് 20 ലക്ഷം (മുൻപ് അനുവദിച്ച 20 ലക്ഷം രൂപ കൂടി കൂട്ടി ചേർത്ത് 40 ലക്ഷം), എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.ചിറ്റാർ ഗവണ്മെന്റ് സ്‌കൂൾ ആഡിറ്റോറിയം നിർമ്മിക്കാൻ 2.75 കോടി അനുവദിച്ചതായും എം.എൽ.എ അറിയിച്ചു.