റാന്നി: അഖിലേന്ത്യാ കിസാൻ സഭയുടെ ജില്ലയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി മണ്ഡലം തലത്തിലെ സംഘാടക സമിതി രൂപീകരിച്ചു.സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു.കിസാൻ സഭ മണ്ഡലം പ്രസിഡന്റ് എൻ.ജി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേൽ,കെ.സതീഷ്,ടി.പി അനിൽകുമാർ,അനീഷ്ചുങ്കപ്പാറ,കെ.ആർ ക്രിസ്റ്റഫർ,എസ്.എസ് സുരേഷ്,വി.ടി ലാലച്ചൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി എം.വി വിദ്യാധരൻ(രക്ഷാധികാരി),അഡ്വ.മനോജ് ചരളേൽ(ചെയർമാൻ),കെ.സതീഷ്,അനീഷ് ചുങ്കപ്പാറ,ടി.പി അനിൽകുമാർ,ലിസി ദിവാൻ,ടി.ജെ ബാബുരാജ് (വൈസ് ചെയർമാൻമാർ),എൻ.ജി പ്രസന്നൻ (കൺവീനർ),കെ.ആർ ക്രിസ്റ്റഫർ,ജോജോ കോവൂർ,പി.ടി മാത്യു,തെക്കേപ്പുറം വാസുദേവൻ (ജോയിന്റ് കൺവീനർമാർ).