അടൂർ: കർഷകരെ ഏറ്റവും കുടുതൽ ദ്രോഹിച്ചത് മോദി സർക്കാരാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ എ പറഞ്ഞു അഖിലേന്ത്യാ കിസാൻ സഭ അടൂർ മണ്ഡലം സമ്മേളനം കടമ്പനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപക്കേണ്ടതാണ്. എന്നാൽ കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ നമ്മുടെ കാർഷിക മേഖല അതിജീവനത്തിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു..മണ്ഡലം പ്രസിഡന്റ് രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ..പി. ജയൻ.മുഖ്യാതിഥിയായിരുന്നു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്.സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി .ഡി.സജി. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം അരുൺ .കെ.എസ്.മണ്ണടി. കിസാൻ സഭ ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ പിള്ള. ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ് ഏഴംകുളം നൗഷാദ് , എസ്. രാധാകൃഷ്ണൻ, കെ.പത്മിനിയമ്മ,.ജി. കട്ടപ്പൻ, ജി.രാധാകൃഷ്ണൻ, ഷാജി തോമസ്, റ്റി ആർ.ബിജു സി.ജി. ത്രിവിക്രമൻ പിള്ള, ഡി .തങ്കമണിയമ്മ , കെ.സുജാത, മോനി കുഞ്ഞമോൻ, സി.രാജമ്മ.സി.ഗോപിനാഥൻ എന്നിവർ പ്രസംംഗിച്ചു സ്വാഗത സംഘം ചെയർമാൻ പി.മോഹനൻ നായർ സ്വാഗതം പറഞ്ഞു മണ്ഡലം സെക്രട്ടറി റ്റി.മുരുകേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസി‌ഡന്റായി രാജേഷ് മണക്കാലയേയും ,സെക്രട്ടറിയായി റ്റി.മുരുകേ

ഷിനേയും തിരഞ്ഞെടുത്തു.