ഇളമണ്ണൂർ: ഇളമണ്ണൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാര ചാർത്തും 26-ാംമത് ഭാഗവത സപ്താഹ യജ്ഞവും ഹിന്ദുമത സമ്മേളനവും 17 മുതൽ 27 വരെ നടക്കും. സപ്താഹ യജ്ഞം യജ്ഞാചാര്യൻ കൊല്ലം അഭിലാഷ് കീഴൂട്ടിന്റെ മുഖ്യ കാർമ്മികത്വത്തിലും ദശാവതാരം ചാർത്ത് ഗോപകുമാരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും നടക്കും. 20ന് വൈകിട്ട് 6.45ന് ഭദ്രദീപ പ്രകാശനത്തിന് ശേഷം2018 - 19 വർഷത്തെ വനമിത്ര പുരസ്കാര ജേതാവ് ഡോ.അഭിലാഷിനെ ആദരിക്കും.ഹിന്ദുമത സമ്മേളനത്തിൽ 21ന് വൈകിട്ട് 7ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ബ്രഹ്മചാരി ഭാർഗവറാമും 22ന് 7ന് ഭാരതീയ യോഗ ദർശനം എന്ന വിഷയത്തിൽ അടൂർ അരുൺ ശർമ്മയും 23ന് 7ന് ഹിന്ദു ധർമ്മം എന്ന വിഷയത്തിൽ ഒ.എസ് സതീഷും 25ന് 7ന് ജ്യോതിഷം ആധുനിക യുഗത്തിൽ എന്ന വിഷയത്തിൽ സൂര്യാ ടി.വി ശുഭാരംഭം അവതാരകനും ആ സ്ട്രോളജറുമായ ഹരി പത്തനാപുരവും പ്രഭാഷണം നടത്തും.