പത്തനംതിട്ട: പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്​കരിച്ച് നടപ്പാക്കുന്ന മൽസര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ 'എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിന്റെ മെഡിക്കൽ എൻജിനിയറിംഗ് ,ബാങ്കിംഗ് , സിവിൽ സർവീസ് , ഗേറ്റ്/ മാറ്റ്, യു.ജി.സി/ നെറ്റ്/ജെ.ആർ.എഫ് വിഭാഗങ്ങളിൽ അർഹരായവരുടെ താൽക്കാലിക ഷോർട്ട് ലിസ്റ്റ് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളുടെ പരിധിയിൽ വരുന്ന ഷോർട്ട് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപമുളളവർ ഈ മാസം 13 നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ , കാക്കനാട്. എറണാകുളം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അറിയിക്കണം. 13 ന് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 04842429130.