ചെങ്ങന്നൂർ: ശിവഗിരിതീർത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലൂടെ കടന്നുപോകുന്ന പദയാ​ത്രാ സംഘങ്ങൾക്ക് ചെങ്ങന്നൂർ യൂണിയനും വിവിധശാഖകളും വരവേൽപ്പും സ്വീകരണവും നൽകും. മദ്ധ്യകേരളത്തിലെ വടക്ക് കിഴക്കൻ ജില്ലകളിൽ നിന്ന് നൂറ് കണ​ക്കിന് പദയാത്രകളാണ് ഇതുവഴി കടന്നുപോകുന്നത്. ചെങ്ങന്നൂർ യൂണിയന്റെ ഭാഗമായിരുന്ന ഇലവുംതിട്ട ശാഖയിലെ പി.കെ.ദിവാകരൻ, പി.കെ.കേ​ശവൻ, എം.കെ.രാഘവൻ, പി.വി.രാഘവൻ, കെ.എസ്.ശങ്കുണ്ണി എന്നിവരാണ് 5
മഞ്ഞക്കിളികൾ എന്ന പേരിൽ ആദ്യമായി വിളിക്കപ്പെട്ട് തീർത്ഥാടനം നടത്തിയത്. ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് എല്ലാ ശാഖായോഗങ്ങളിലും കൊടിതോരണങ്ങളും ഗുരുദേവചിത്രങ്ങളും ഗുരുദേവസൂക്തങ്ങളും കൊണ്ട് അലങ്കരിക്കണമെന്നും ശിവഗിരിതീർത്ഥാട നത്തിന് എല്ലാ​വരും പങ്കെടുക്കണമെന്നും യൂണിയൻ ചെയർമാൻ ബി.സുരേഷ് ബാബുവും കൺ​വീനർ ബൈജു അറുകുഴിയും അറിയിച്ചു.