president
അംബികാ മോഹൻ

തിരുവല്ല: യു.ഡി.എഫ് ധാരണപ്രകാരം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അംബികാ മോഹൻ തിരഞ്ഞെടുക്കപ്പെട്ടു. പരുമല ഡിവിഷൻ മെമ്പറായ അംബിക, കേരളാ കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റിയംഗമാണ്.എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി നൈനാനെ (എൻ.സി.പി) 5 നെതിരെ ഏഴ് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.ബി.ജെ.പിയിലെ ഏകഅംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.ജില്ലാ രജിസ്ട്രാർ വരണാധികാരിയായിരുന്നു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ അംബിക പ്രവർത്തിച്ചിട്ടുണ്ട്.അനുമോദന സമ്മേളനം കെ.പി.സി.സി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ,കേരളാ കോൺഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് വറുഗീസ് ജോൺ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ,നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ,അഡ്വ.സതീഷ് ചാത്തങ്കരി,സാം ജോസ്, ഈപ്പൻ കുര്യൻ,എം.ബി.നൈനാൻ,സൂസമ്മ പൗലോസ്,ബഞ്ചമിൻ തോമസ്, അഡ്വ.പി.എസ് മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.