mela
അടൂർ പുസ്തകമേളയ്ക്ക് എസ്. എൻ.ഡി. പി യൂണിയൻ ഹാളിൽ തുടക്കം കുറിച്ച് കർണ്ണാടക സംഗീതജ്ഞൻ അടൂർ പി. സുദർശനൻ പതാക ഉയർത്തുന്നു.

അടൂർ: ആറ് ദിവസം നീണ്ടു നിൽക്കുന്ന അടൂർ പുസ്തകമേളയ്ക്ക് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ തുടക്കം.കർണ്ണാടക സംഗീതജ്ഞൻ അടൂർ പി.സുദർശനൻ പതാക ഉയർത്തി.കോടിയാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുസ്തകോത്സവത്തിൽ ഇന്ന് വൈകിട്ട് 3ന് മൺമറഞ്ഞ അടൂരിലെ പ്രമുഖരെ അനുസ്മരിക്കും. മഹാത്മാഗാന്ധിയുടെ150-ാം ജന്മവാർഷികാചരണത്തോടനുബന്ധിച്ച് മാത്യു കീരപ്പേരിൽ ഒരുക്കുന്ന ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പ്രമേയമാക്കിയ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനവും ഇന്ന് നടക്കും. വൈകിട്ട് 4.30ന് മഹാത്മാഗാന്ധി ജന്മവാർഷിക സമ്മേളനം നടക്കും.രാവിലെ 9.30 മുതൽ രാത്രി 8 വരെയാണ് പ്രദർശനവും വിൽപ്പനയും. കേരളത്തിലെ പ്രമുഖ പ്രസാദകരുടെ പ്രസിദ്ധീകരണങ്ങളുടെ വിപുലമായ പുസ്തക ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.