മല്ലപ്പള്ളി: മഹാകവി വെണ്ണിക്കുളം ഗോപാലകുറുപ്പ് മെമ്മോറിയൽ ഗവ. പോളിടെക്‌നിക് കോളജിലെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങിന്റെ സ്വാഗത സംഘം രൂപീകരിച്ചു. മാത്യൂ ടി. തോമസ് എം.എൽ.എ രക്ഷാധികാരിയായും പ്രിൻസിപ്പൽ എ.ഷാജിൽ ചെയർമാനായും വകുപ്പ് തലവൻ ബിജു ജോർജ് കൺവീനറായും വർക്ക്‌ഷോപ്പ് സൂപ്രണ്ട് ടി.ബി ഷാജു , ജോയ് പുളിന്താനം, പി.എ വർഗീസ് എന്നിവർ ജോയിന്റ് കൺവീനർമാരായും അലക്‌സ് കെ. തോമസ് വൈസ്‌ചെയർമാനായും പി.ഡബ്യൂ.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ അജിത് കുമാർ , പി.ടി.എ വൈസ് പ്രസിഡന്റ് എ.ഷാജഹാൻ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ ഉൾപ്പെടുന്നതാണ് സ്വാഗത സംഘം. ഈ മാസം 13 ന് മന്ത്രി കെ.ടി ജലീൽ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിക്കും.