പത്തനംതിട്ട: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം സംബന്ധിച്ചുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലാ വനിതാ ശിശുവികസന ഓഫീസിലേക്ക് 25 നും 35 നും മധ്യേ പ്രായമുള്ളതും എം.എ സോഷ്യോളജി/ എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ള ഒരു വനിതാ സോഷ്യൽ വർക്കറെ ആറുമാസം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി എൻ.ജി.ഒ കളിൽ നിന്ന് താൽപ്പര്യ പത്രം ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 17 നകം പത്തനംതിട്ട ഡോക്ടേഴ്‌സ് ലെയ്‌നിൽ കാപ്പിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ ​ 0468 2224130.