പത്തനംതിട്ട: ദേശീയ സമ്മതിദായക ദിനാചരണത്തോട് അനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ സംസ്ഥാനത്തെ വിവിധ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്​കൂളുകളിലെ എട്ടു മുതൽ 12 ​ാം ക്ലാസ് വരെയുളള സ്​കൂൾ വിദ്യാർത്ഥികൾക്കായി രാജ്യത്തെ ഓരോ പൗരനും സമ്മതിദാനാവകാശം രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ കത്തെഴുത്ത് മത്സരം നടത്തും.
ജില്ലാതല കത്തെഴുത്ത് മത്സരം ജനുവരി ഒന്നിന് രാവിലെ 11 മുതൽ 11.30 വരെ പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഓരോ സ്​കൂളിൽ നിന്നും പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും വിജയികൾക്ക് സംസ്ഥാനതല കത്തെഴുത്ത് മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിൽ നടത്തുന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് ജനുവരി 25 ന് നാഷണൽ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡും ഫലകവും നൽകും. ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് ഈ മാസം 14നകം ഇലക്ഷൻ വിഭാഗത്തിൽ ലഭ്യമാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി നൂഹ് അറിയിച്ചു. ഫോൺ: 0468 2224256.