പന്തളം: പന്തളം കൊട്ടരത്തിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വലിയ കോയിക്കൽ ക്ഷേത്രോപദേശക സമതിയുടെയും സഹകരണത്തോടെ തിരുവാഭരണ ദർശന മഹോത്സവത്തോടനുബന്ധിച്ച് ആദ്ധ്യാത്മിക സാംസ്‌കാരിക സമ്മേളനങ്ങൾ നടത്തും. ഇന്ന് വൈകിട്ട് 5ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഉദ്ഘാടനം ചെയ്യും. കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് .പി.ജി.ശശികുമാര വർമ്മ അദ്ധ്യക്ഷത വഹിക്കും.