തിരുവല്ല: എസ്‌.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുഅരങ്ങ് ശ്രീനാരായണ മേഖല കലോത്സവം കടപ്ര -നിരണം ശാഖയിൽ സംഘടിപ്പിച്ചു.യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി സെക്രട്ടറി പി.എസ് വിജയൻ മുഖ്യപ്രഭാഷണം നടത്തി.യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ സന്ദേശം നൽകി.വനിതാ സംഘം യൂണിയൻ കൺവീനർ സുധാഭായി,യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം,സൈബർസേന ചെയർമാൻ മഹേഷ് പാണ്ടിശേരിൽ,ബാലജനയോഗം യൂണിയൻ കോർഡിനേറ്റർ വി.ജി.വിശ്വനാഥൻ, കുമാരി സംഘം യൂണിയൻ കോർഡിനേറ്റർ ഷൈമോൾ കെ.സോമൻ,കടപ്ര-നിരണം ശാഖാ പ്രസിഡന്റ് വി.ജി സുധാകരൻ,സെക്രട്ടറി എം.കെ രാജപ്പൻ, മറ്റു ശാഖായോഗം ഭാരവാഹികളായ എം.കെ പ്രഭാകരൻ, ഓമനക്കുട്ടൻ,പി.കെ ശേഖരൻ, കെ.എൻ രമേശ്, വാസുദേവൻ സുകന്യ, സി.കെ.ഭരതൻ, സുഗതൻ അമ്പാടിയിൽ,കുശകുമാരപണിക്കർ, അശോകൻ, ഷിബുകുമാർ,വസുമതി ശിവൻ,കെ.വി സതീശൻ, ശശിധരൻ,അജേഷ് പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. രണ്ട് വേദികളിലായി അരങ്ങേറിയ കലാമത്സരങ്ങളിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു.