പന്തളം: പന്തളം എൻ.എസ്.എസ്.കേളേജിലെ സുവോളജി വിഭാഗവും, എൻ.സി.സിയും പന്തളം നഗരസഭയും ചേർന്ന് പ്ലാസ്റ്റിക്ക് നിർമ്മാർജന ശില്പശാല നടത്തി. നഗരസഭ ചെയർപേഴ്‌സൺ . റ്റി.കെ. സതി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ .ജയൻ, എൻ.എസ്.എസ്. കോളേജ് അദ്ധ്യാപകൻ ഡോ: സന്തോഷ്, നഗരസഭാ കൗൺസിലർമാരായ അനിൽകുമാർ,ആനി ജോൺ തുണ്ടിൽ എന്നിവർ സംസാരിച്ചു. കൊട്ടിയം എൻ.എസ്.എസ്. കോളേജ് ബോട്ടണിവിഭാഗം അദ്ധ്യക്ഷ ജയലക്ഷ്മി ക്ളാസെടുത്തു.