പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ഏകദിന ദേശീയ സെമിനാർ 17ന് നടക്കും. ഹിന്ദി സാഹിത്യകാരിയും സാമൂഹിക പ്രവർത്തകയുമായ മധു കാങ്കരിയ ഉദ്ഘാടനം നിർവഹിക്കും. കോളജ് പ്രിൻസിപ്പൽ ഡോ.മാത്യു പി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഡോ.ബാബു ജോസഫ്, ഷോ.ഷീന ഈപ്പൻ, ഡോ.സജി, എൻ.ജെ.ശശി, ഡോ.സുനിൽ ജേക്കബ്, ഡോ.മിനി ജോർജ് എന്നിവർ പ്രസംഗിക്കും.