പത്തനംതിട്ട: ബേസിൽ ദയറായിൽ കബറടങ്ങിയിരിക്കുന്ന ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനാധിപൻമാരായിരുന്ന ദാനിയേൽ മാർ പീലക്‌സിനോസ്, ഫിലിപ്പോസ് മാർ യൗസേബിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ നാളെ മുതൽ 13 വരെ നടക്കും.
നാളെ വൈകിട്ട് സന്ധ്യാപ്രാർത്ഥന, തുടർന്ന് ഫാ.കെ.ജി. അലക്‌സാണ്ടർ അനുസ്മരണ പ്രസംഗം നടത്തും. 12ന് ആറിന് സന്ധ്യാപ്രാർത്ഥന, ഏഴിന് പ്രദക്ഷിണം. അരമന ചാപ്പലിൽ നിന്നാരംഭിക്കുന്ന പ്രദക്ഷിണം മാക്കാംകുന്ന് കത്തീഡ്രലിന്റെ അഴൂർ സെന്റ് ഗ്രീഗോറിയോസ് കുരിശടി, എം.പി.എം ഹോസ്റ്റൽ വഴി തിരികെ ചാപ്പലിലെത്തും. 13ന് രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിക്കും. 9.30ന് കുരിശടിയിലേക്ക് പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്. 11ന് കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം.