അടൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അടൂർ ഈസ്റ്റ് സെന്റർ 29​ാം കൺവെൻഷൻ നാളെ മുതൽ 15 വരെ പുതുവീട്ടിൽപടി പാലത്തിന് സമീപം സെന്റർ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.
വൈകിട്ട് 6ന് തുടങ്ങുന്ന സുവിശേഷയോഗങ്ങളിൽ പാസ്റ്റർമാരായ പ്രിൻസ് റാന്നി,അനീഷ് ഏലപ്പാറ, കെ.ജെ.തോമസ് കുമളി,പി.ടി.തോമസ് കോട്ടയം,ഫിലിപ്പ് പി.തോമസ് അടൂർ എന്നിവർ പ്രസംഗിക്കും. പാസ്റ്റർമാരായ കെ.സി.ഷാജി, ജിജു ദാനിയേൽ,മാത്യു ജോൺ,ജെയിംസ് ഏബ്രഹാം, മോനി പി.വർഗീസ്, ജി.സാംകുട്ടി എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. 13ന് 10ന് സോദരി സമാജം സമ്മേളനത്തിൽ ഒമേഗ സുനിലും,14ന് 2ന് സൺഡേസ്‌ക്കൂൾ ​ പി.വൈ.പി.എ സമ്മേളനത്തിൽ പാസ്റ്റർ സി.ടി.ജോൺ,ഷിബിൻ സാമുവൽ എന്നിവരും പ്രഭാഷണം നടത്തും. 15ന് രാവിലെ 9ന് സംയുക്ത ആരാധനയോടെയും കർത്തൃമേശയോടെയും കൺവെൻഷൻ സമാപിക്കും.