തിരുവല്ല: താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ, ലാബ് ടെക്‌നീഷ്യൻ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവർക്ക് 600 രൂപ ദിവസവേതനത്തിൽ ഇലക്ട്രിക്കൽ സുപ്പർവൈസറാകാം. ഇന്റർവ്യൂ നാളെയാണ്. ഗവ. അംഗീകൃത യോഗ്യതയുള്ളവർക്ക് 450 രൂപ വേതനത്തിൽ ലാബ് ടെക്‌നീഷ്യനാകാം. ഇന്റർവ്യൂ 13ന്. താലൂക്കിന്റെ പരിധിയിലുള്ളവർക്ക് മുൻഗണന. വിലാസം, വയസ്, യോഗ്യത, മുൻപരിചയം, എന്നിവ തെളിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം രേഖപ്പെടുത്തിയ ബയോഡാറ്റ ഇന്റർവ്യു ദിവസം രാവിലെ 10ന് മുമ്പ് ഹാജരാക്കണം.