തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നടത്തിവരുന്ന അന്നദാനം ഇന്ന് രാവിലെ 8.30 മുതൽ തിരുവല്ല ജോയ് ആലുക്കാസ് ഷോപ്പിൽ നടക്കും. ശബരിമല അയ്യപ്പസേന സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട്, തോമസ് മാർ കൂറിലോസ് മെത്രാപോലിത്ത, തിരുവല്ല ടൗൺ ജുമാ മസ്ജിദ് ഇമാം കെ.ജെ.സലിം, സിനിമാതാരം ആർഷ ബൈജു എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ച്‌ ഉദ്‌ഘാടനം ചെയ്യും.