തിരുവല്ല: സാമൂഹ്യമുന്നേറ്റത്തിൽ മികച്ച ബദലാക്കുന്ന കേരളത്തിലെ മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസ്സിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ജനുവരി ഏട്ടിലെ ദേശീയ പണിമുടക്കു വിജയിപ്പിക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. അനുമോദന സമ്മേളനം മുൻ എം.എൽ.എ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സ്വർണ്ണക്കപ്പ് മത്സര വിജയികൾക്ക് സി.ഐ.ടി.യു ജില്ലാ ട്രഷറർ അഡ്വ.ആർ.സനൽകുമാർ പുരസ്കാരം നൽകി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പ്രകാശ് ബാബു, അക്കാദമിക് കമ്മിറ്റി കൺവീനർ ഏ.കെ.പ്രകാശ്, എസ്.ശൈലജ കുമാരി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജെ.ഹരികമാർ, സെക്രട്ടറിമാരായ എൻ.ടി.ശിവരാജൻ, ബി.സുരേഷ്, ജനറൽ കൺവീനർ തോമസ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.അജയകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.