പത്തനംതിട്ട: കേരള കർഷക സംഘം ജില്ലാ സമ്മേളനം 13, 14 തീയതികളിൽ കോഴഞ്ചേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . 12ന് പതാക,കൊടിമര ജാഥകൾ നടക്കും. 13 ന് രാവിലെ 10.30 ന് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. 14ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം, വൈകിട്ട് 4ന് തെക്കേമല ജംഗ്ഷനിൽ നിന്ന് കോഴഞ്ചേരി ടൗണിലേക്ക് കർഷകറാലി. 5ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കെ.എൻ.ബാലഗോപാൽ ,കെ.പി.ഉദയഭാനു, കെ.അനന്തഗോപൻ, വീണാ ജോർജ് എം.എൽ.എ, ഓമല്ലൂർ ശങ്കരൻ,എ. പത്മകുമാർ, ശ്രീരേഖ ആർ.നായർ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ല പ്രസിഡന്റ് ബാബു കോയിക്കാലത്ത്, സെക്രട്ടറി ആർ.തുളസീധരൻ പിള്ള എന്നിവർ പങ്കെടുത്തു.