മല്ലപ്പള്ളി: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം 14, 15 തീയതികളിൽ മല്ലപ്പള്ളിയിൽ നടക്കും. 14ന് വൈകിട്ട് 4ന് മല്ലപ്പള്ളി ടൗണിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.എം.നാരായണൻ, സി.ജെ.കുട്ടപ്പൻ, സുജ സൂസൻ ജോർജ്ജ്, ഗോകുലേന്ദ്രൻ, അഡ്വ.വി.ആർ.സുധീഷ് എന്നിവർ പ്രസംഗിക്കും. തുടർന്ന് സി.ജെ. കുട്ടപ്പൻ നേതൃത്വം നൽകുന്ന തായില്ല്യം ഗ്രൂപ്പിന്റെ നാടൻപാട്ട് അരങ്ങേറും. 15ന് രാവിലെ 9.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം പ്രൊഫ. എം.എം.നാരായണൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലയിൽ വിവിധ ഏരിയകമ്മിറ്റികളിൽ നിന്ന് 275 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ബിനു വറുഗീസും, കൺവീനർ കെ.പി.രാധാകൃഷ്ണനും അറിയിച്ചു.