തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു ജോയ് ആലുക്കാസിന്റെ നേതൃത്വത്തിൽ ഏഴാം വർഷവും അന്നദാനം നടത്തി. ശബരിമല അയ്യപ്പസേന സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, തോമസ് മാർ കൂറിലോസ് മെത്രാപോലിത്ത, തിരുവല്ല ടൗൺ ജുമാ മസ്ജിത് ഇമാം കെ.ജെ.സലിം, ജോയ്ആലുക്കാസ് കേരള റീജിയൻ മാനേജർ ജോസഫ് കുഞ്ഞാപ്പു, സിനിമാതാരം ആർഷ ബൈജു എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ, ജോയ്ആലുക്കാസ് ജുവല്ലറി അസി. മാനേജർ അരുൺകുമാർ ടി.എം,പി.ആർ.ഓ ടി.സി ലോറൻസ് എന്നിവർ പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നുള്ള ക്ഷേത്ര വാദ്യ കലാകാരന്മാരെയും ചടങ്ങിൽ ആദരിച്ചു.