മല്ലപ്പള്ളി: താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി ഭൂരിപക്ഷം സീറ്റുകളും നേടി. ആകെയുള്ള 10സീറ്റിൽ എട്ടെണ്ണം എൽ.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നേടി.എൽ.ഡി.എഫിൽ നിന്നും പ്രൊഫ.ഡോ.ജേക്കബ് ജോർജ്ജ്,എസ്.രവീന്ദ്രൻ ഇടുവിനാംപൊയ്കയിൽ, രാജൻ എം.ഈപ്പൻ,എം.എസ്.ശശീന്ദ്രപണിക്കർ,തോമസ്‌കുട്ടി ഇ.ഡി.,റെജി പോൾ,കെ.സി.മനുഭായ്,മനോജ് വി.കെ.എന്നിവരും യു.ഡി.എഫ് സ്ഥാനാർത്ഥികളായ മാത്യു ചാമത്തിൽ,തോമസ് ഏബ്രഹാം എന്നിവരാണ് വിജയിച്ചത്.സിവിൽ സ്റ്റേഷന് സമീപം നടന്ന അനുമോദന സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി ബിനു വറുഗീസ് ഉദ്ഘാടനം ചെയ്തു.കെ.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ,പ്രൊഫ.ജേക്കബ് ജോർജ്ജ്, ഒ.കെ.അഹമ്മദ്,ബിന്ദു ചാത്തനാട്ട്, ചന്ദ്രമോഹൻ,രതീഷ് പീറ്റർ,കിരൺ ആനിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.