അടൂർ: അടൂർ പുസ്തകമേളയിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവിതവും ദർശനവും പ്രമേയമാക്കി സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനം ആരംഭിച്ചു. മഹാത്മഗാന്ധി തറക്കല്ലിട്ട എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ ഹാളിലാണ് ഏഴംകുളം കീപ്പേരിൽ ബി.എസ്.എൻ.എൽ മുൻ ഉദ്യോഗസ്ഥൻ കെ.കെ.മാത്യു പ്രദർശനം ഒരുക്കിയത്. ജന്മവാർഷിക സമ്മേളനം ഡോ.പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. എം.ജി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഹരിജൻ സേവക് സംഘ് അദ്ധ്യക്ഷൻ ഡോ.എൻ.ഗോപാലകൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി.അനിൽ സി.പള്ളിക്കൽ,ഭേഷജം പ്രസന്നകുമാർ,അലക്സ് ജോർജ്ജ്,അടൂർ റോയി,ഏഴംകുളം മോഹനൻ,ഗോപകുമാരൻ തമ്പി എന്നിവർ സംസാരിച്ചു.അടൂരിലെ സാമൂഹിക, സാംസ്കാരിക, മാദ്ധ്യമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ അനുസ്മരിച്ച സമ്മേളനവും നടന്നു. കോടിയാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ എം.സാദത്ത്, അഡ്വ.രാജീവ് പഴകുളം, രാജു എ.നായർ,ഡോ.അടൂർ പി.സുദർശനൻ,ആർ.സതീഷ്, ബാബു ജോൺ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.മേളയിൽ മൂന്നാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് 2മുതൽ കവിയരങ്ങ് നടക്കും. തെങ്ങമം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.കാശിനാഥൻ അദ്ധ്യക്ഷത വഹിക്കും.ഫോക് ലോർ അക്കാദമി ഫെലോഷിപ്പ് നേടിയ നാടൻ പാട്ട് കലാകാരൻ രാജഗോപാലിനെ ചടങ്ങിൽ ആദരിക്കും. വൈകിട്ട് 4.30 ന് മുതിർന്ന എഴുത്തുകാരെ ആദരിക്കുന്ന ചടങ്ങ് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.എസ്. ആർ.സി നായർ അദ്ധ്യക്ഷത വഹിക്കും.