അടൂർ: മനുഷ്യാവകാശങ്ങളുടെ സംരക്ഷണം സാദ്ധ്യമാക്കുക എന്നത് പൊതു സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ അബീൻ.എ.ഒ പറഞ്ഞു.അടൂർ ഐ.എച്ച്.ആർ.ഡി.കോളേജ് ഒഫ് അപ്ലൈഡ് സയൻസിന്റെയും ശ്രേയസ് യൂത്ത് ഡെവലപ്പ്മെന്റ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ മനുഷ്യാവകാശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനായി അതിക്രമം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളെ കണ്ടെത്തി അധികാരികളെ അറിയിക്കുവാൻ വിദ്യാർത്ഥികൾ തയാറാവെണെമെന്നും അദ്ദേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ലത.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടൂർ എസ്.ഐഅനൂപ് മുഖ്യ അതിഥിയായിരുന്നു.ശ്രേയസ് യൂത്ത് ഡെവലപ്മെന്റ് റിസോഴ്സ് സെന്റർ ജനറൽസെക്രട്ടറി സന്തോഷ് കുമാർ ഉണ്ണിത്താൻ, വിദ്യാർത്ഥി പ്രതിനിധി ശ്രദ്ധ എന്നിവർ സംസാരിച്ചു.