പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു 16ന് മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനുമുന്നിൽ സത്യഗ്രഹം നടത്തുമെന്ന് ഏകതാ പരിഷത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ പത്തിന് സ്വാതന്ത്ര്യ സമരസേനാനി ഭായിജി ഡോ.എസ്. എൻ . സുബ്ബറാവു ചെങ്ങറ സമരഭൂമി സന്ദർശിക്കുമെന്നും അവർ പറഞ്ഞു.
സത്യഗ്രഹസമരം സംസ്ഥാന പ്രസിഡണ്ട് വടക്കോട് മോനച്ചൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിനു എസ്. ചക്കാലയിൽ, അംബേദ്കർ മാതൃക ഗ്രാമം ചെയർമാൻ ടി.ആർ. ശശി, ശ്രീദേവി ബാലകൃഷ്ണൻ, സജീദേവി, അഡ്വ. മറിയാമ്മ, അടൂർ റോയി തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബിനു എസ്. ചക്കാലയിൽ എൽ.സജീദേവി, ടി ആർ. ശശി, ശ്രീദേവി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.