ചെങ്ങന്നൂർ: ശിവഗിരിതീർത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലൂടെ കടന്നുപോകുന്ന പദയാത്രാ സംഘങ്ങൾക്ക് പതിവനുസരിച്ച് ചെങ്ങന്നൂർ യൂണിയനും വിവിധ ശാഖകളും വരവേൽപ്പും സ്വീകരണവും നൽകാൻ തയാറെടുക്കുന്നു. മദ്ധ്യകേരളത്തിലെ വടക്ക് കിഴക്കൻ ജില്ലകളിൽ നിന്ന് നൂറ് കണക്കിന് പദയാത്രകളാണ് ഇതുവഴി കടന്നുപോകുന്നത്. ചെങ്ങന്നൂർ യൂണിയന്റെ ഭാഗമായിരുന്ന ഇലവുംതിട്ട ശാഖയിലെ പി.കെ.ദിവാകരൻ, പി.കെ.കേശവൻ, എം.കെ.രാഘവൻ, പി.വി.രാഘവൻ, കെ.എസ്.ശങ്കുണ്ണിർ എന്നിവരാണ് 5 മഞ്ഞകിളികൾ എന്ന പേരിൽ ആദ്യമായി വിളിക്കപ്പെട്ട് തീർത്ഥാടനം നടത്തിയത്. ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് എല്ലാ ശാഖായോഗങ്ങളിലും കൊടിതോരണങ്ങളും ഗുരുദേവചിത്രങ്ങളും ഗുരുദേവസൂക്തങ്ങളും
കൊണ്ട് അലങ്കരിക്കണമെന്നും ശിവഗിരിതീർത്ഥാടനത്തിന് എല്ലാവരും പങ്കെടുക്കണമെന്നും യൂണിയൻ കൺവീനർ ബൈജു അറുകുഴി അറിയിച്ചു.