11-world-disabled-day
ലോകഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാസംഗമവും, ആദരവും മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്യുന്നു. നി.വ.ദി.മ.ശ്രീ ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ, വെരി.റവ.വിൽസൺ ഫിലിപ്പ് കോർ എപ്പിസ്‌കോപ്പാ, ബിജു പൂറത്തൂടൻ, ഫാ.അലക്സാണ്ടർ പെട്ടിയാക്കൽ, ഫാ. റിനു വർഗീസ്,ഡി.ജിതിൻ മെലക്കാട്, എബിൻ പുതിയാമഠത്തിൽ, പ്രകാശ് കുമാർ വടക്കേമുറി, സിസ്റ്റർ.ലേയാ എന്നിവർ സമീപം.

മല്ലപ്പള്ളി : മോർ ഗ്രിഗോറിയോസ് സിറിയക് ഓർത്തഡോക്സ് മിഷൻ ഒഫ് ഇൻഡ്യ ബേത് ഹൂബോ മല്ലപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരെ ആദരിച്ചു.മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ യോഗം ഉദ്ഘാടനം ചെയ്തു.ഡോ.തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തി.വെരി.റവ.വിൽസൺ ഫിലിപ്പ് കോർ എപ്പിസ്‌കോപ്പാ റവ.ഫാ.അലാസാണ്ടർ ചെട്ടിയാക്കൽ,ഫാ. റിനു വർഗീസ്,ഡി.ജിതിൻ മൈലക്കാട്,സിസ്റ്റർ.ലേയ, പ്രകാശ് കുമാർ വടക്കേമുറി, എബിൻ പുതിയാമഠത്തിൽ, ബിജു പുറത്തൂടൻ, തോമസ്‌കട്ടി പുന്നൂസ് എന്നിവർ പ്രസംഗിച്ചു.