അടൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റ്റി.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ പ്രതിഷേധ സംഗമം നടത്തി. അടൂർ യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് മണ്ണടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗംമുൻ എം.എൽ.എ അഡ്വ.കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഏഴുംകുളം അജു, അഡ്വ.ബിജു വർഗീസ്, മണ്ണടി പരമേശ്വരൻ, ഹരികുമാർ പൂതംകര, എസ്.പ്രദീപ് കുമാർ എസ് ജലാലുദ്ദീൻ , എസ്.റസാക്ക്, ജി.സുനിൽകുമാർ, ബി.അച്ചൻകുഞ്ഞ്, എസ്.നജീബ് എന്നിവർ പ്രസംഗിച്ചു.