മല്ലപ്പള്ളി: സംസ്ഥാനത്ത് ഗവർമെന്റ് എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് ഭിന്നശേഷിക്കാരെ കെ.ടെറ്റിൽ നിന്നും ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ പത്തനംതിട്ട ജില്ലാ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിയമനം ലഭിച്ച നിരവധി ഭിന്നശേഷിക്കാർ കെ.ടെറ്റ് ഇല്ലാത്തതിനാൽ നിയമാഗീകാരം ലഭിക്കാതെയും ശമ്പളം കിട്ടാതെയും ബുദ്ധിമുട്ടുന്നു. പ്രസിഡണ്ട് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വിജയന് അത്തിിക്കോട് ഉദ്ഘാടനം ചെയ്തു.