ശബരിമല: പമ്പ ഗണപതി ക്ഷേത്രത്തോട് ചേർന്ന് മൂന്ന് അപ്പം,അരവണ കൗണ്ടറുകൾ തുടങ്ങി. രണ്ടിടത്ത് പണം നൽകിയും ഒരു കൗണ്ടറിൽ കാർഡുപയോഗിച്ചും അരവണ വാങ്ങാം.

തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ കൗണ്ടറുകൾ തുറക്കാനാണ് ദേവസ്വംബോർഡ് ആലോചിക്കുന്നതെന്ന് ശബരിമല എക്‌സിക്യുട്ടിവ് ഓഫീസർ രാജേന്ദ്രപ്രസാദ് പറഞ്ഞു. അടുത്തഘട്ടത്തിൽ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്ന അയ്യപ്പൻമാർക്ക് അപ്പവും അരവണയും ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കും. സന്നിധാനത്ത് നിലവിലുള്ള കൗണ്ടറുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല. സന്നിധാനത്ത് ലഭിക്കുന്ന അതേ വിലയ്ക്കാണ് പമ്പയിലും പ്രസാദം ലഭിക്കുക. അപ്പം പായ്ക്കറ്റിന് 35 രൂപയും അരവണ 80 രൂപയുമാണ് വില. പത്ത് ടിൻ അരവണയടങ്ങുന്ന പാക്കറ്റിന് 810 രൂപ നൽകണം. കൂടുതൽ അപ്പവും അരവണയും വാങ്ങി മടങ്ങാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ഭാരമില്ലാതെ മലയിറങ്ങാനാവും എന്നതും ഇതിന്റെ പ്രധാന നേട്ടമാണ്.