കോന്നി: ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ, ട്രഷറർ എം.കെ.അനിൽകുമാർ, ഉപദേശക സമിതി ചെയർമാൻ ഒ. എം.ദിനകരൻ, വൈസ് പ്രസിഡന്റ് എൻ.കെ.സുധാകരൻ നായർ ,സെക്രട്ടറി അഗസ്​റ്റിൻ ജോസ്, എ.​ടി. അനിൽ മേനോൻ, വനിത സബ് കമ്മി​റ്റി ചെയർപേഴ്‌സൺ എ.ലക്ഷ്മി, പൊന്നമ്മ ജയൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ​ടി.വി.തോമസ് റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി എൻ.രാമചന്ദ്രൻ നായർ (പ്രസിഡന്റ്), പി.കെ.ബാബുരാജ്, ഡി.കെ.തങ്കമണി (വൈസ് പ്രസിഡന്റുമാർ), ​ടി.വി.തോമസ് (സെക്രട്ടറി), എ.വി.സജീന്ദ്രൻ, എം.എസ്.മണികണ്ഠൻ നായർ (ജോയിന്റ് സെക്രട്ടറിമാർ), കെ.വിജയമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.