കോഴഞ്ചേരി: കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ. എസ്. ടി. സി) സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സംസ്ഥാനതല പ്രബന്ധ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം ഇളങ്ങോയി ഹോളിമാതാ ഇന്റർനാഷണൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ഹസ്ന ബാബു, രണ്ടാം സ്ഥാനം നേടിയ കാഞ്ഞിരപ്പള്ളി എ.വൈ.സി.എ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി അഫ്ന ഫാത്തിമ, മൂന്നാംസ്ഥാനം നേടിയ പത്തനംതിട്ട കടമ്മനാട് കെ.ആർ.കെ.പി.എം.ബി.വി.എച്ച്.എസ്.എസിലെ ആർ. സുജാത എന്നിവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ ബിഷപ്പ് തോമസ് ശാമുവൽ സമ്മാനിച്ചു. റവ. ഡോ. ഏബ്രഹാം സഖറിയ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. ടി. സി ജില്ലാ പ്രസിഡന്റ് റോയി വർഗീസ്, ലാലു പോൾ, ജോസഫ് ചാക്കോ എന്നിവർ പങ്കെടുത്തു.