പത്തനംതിട്ട- മേലേവെട്ടിപ്രം ഗവ.എൽ.പി.സ്കൂളിൽ പുതിയ കെട്ടിടം പണിയാൻ 1. 22 കോടി രൂപ അനുവദിച്ചതായി വീണാ ജോർജ്ജ് എം.എൽ.എ അറിയിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സർക്കാർ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികൾ നടന്നുവരികയാണ്. ആറന്മുള മണ്ഡലത്തിലെ കുളനട ഹയർ സെക്കൻഡറി സ്‌കൂൾ, കടമ്മനിട്ട ജി.എച്ച് .എസ്.എസ്, കോഴഞ്ചേരി ഹൈസ്‌കൂൾ എന്നിവിടങ്ങളിലും നിർമ്മാണം നടക്കുന്നുണ്ട്.